Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reacts Sharply

America

ഇ​ന്ത്യ​ക്കാ​രെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി രാ​ജ കൃ​ഷ്ണ​മൂ​ർ​ത്തി

ഷിക്കാ​ഗോ: അ​മേ​രി​ക്ക​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ​ക്കു​റി​ച്ച് ഉ​യ​ർ​ന്നു​വ​ന്ന വം​ശീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ​യും കു​ടി​യേ​റ്റ ച​ർ​ച്ച​ക​ൾ​ക്കെ​തി​രെ​യും രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി യു.​എ​സ് കോ​ൺ​ഗ്ര​സ് അം​ഗം രാ​ജ കൃ​ഷ്ണ​മൂ​ർ​ത്തി.

ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ക്കാ​രെ ഒ​രു ​ഇ​ന്ത്യ​ൻ പ്ര​ശ്ന​മാ​യി​ ചി​ത്രീ​ക​രി​ക്കു​ന്ന​ത് വം​ശീ​യ​വും വി​ദേ​ശീ​യ​രോ​ടു​ള്ള വെ​റു​പ്പും നി​റ​ഞ്ഞ​താ​ണെ​ന്നും, അ​ത് അ​മേ​രി​ക്ക​ൻ മൂ​ല്യ​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക ഏ​ത് വം​ശ​ത്തി​നും മ​ത​ത്തി​നും അ​തീ​ത​മാ​യി എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു.

ഒ​രു പോ​ഡ്കാ​സ്റ്റി​ൽ ഇ​ന്ത്യ​ൻ കു​ടി​യേ​റ്റ​ത്തെ​യും എ​ച്ച്1​ബി (ഒ1​ആ) വീ​സ​ക​ളെ​യും കു​റി​ച്ചു ന​ട​ന്ന ച​ർ​ച്ച​ക​ളും, അ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളു​മാ​ണ് പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് കാ​ര​ണം. അ​മേ​രി​ക്ക എ​ന്ന​ത് ര​ക്ത​ബ​ന്ധ​ങ്ങ​ളു​ടെ പേ​രി​ല​ല്ല, മ​റി​ച്ച് ആ​ശ​യ​ങ്ങ​ളു​ടെ പേ​രി​ൽ ഉ​ണ്ടാ​യ രാ​ജ്യ​മാ​ണെ​ന്നും കൃ​ഷ്ണ​മൂ​ർ​ത്തി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up